കര്‍ണാടകയിലെ കോതഗരെയിൽ വീട്ടില്‍ ഫ്രിഡ്ജിന് പിന്നില്‍ മൂര്‍ഖൻ ഒളിച്ചിരുന്നത് വീട്ടുകാര്‍ കണ്ടെത്തിയിരിക്കുകയാണ്.തുടർന്ന് പാമ്പുപിടുത്തക്കാരനായ ഒരാള്‍ സ്ഥലത്തെത്തി ഇതിനെ പിടികൂടി. പാമ്പിനെ പിടികൂന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ അടുത്തുള്ള വനത്തില്‍ ഇവര്‍ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് പാമ്പ് അകത്ത് കടന്നതെന്നോ എപ്പോഴാണ് ഇത് ഫ്രിഡ്ജിനടിയില്‍ ഒളിച്ചതെന്നോ വീട്ടുകാര്‍ക്ക് അറിവില്ല