ചെന്നൈ : സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസിൽ പരാതി. കുടുംബസ്വത്തു തട്ടിയെടുത്തെന്നു കാണിച്ച് വിഘ്നേഷിന്റെ അച്ഛന്റെ സഹോദരങ്ങൾ ആണ് ലാൽഗുടി ഡിവൈഎസ് പിക്ക് പരാതി നൽകിയത്. വിഘ്‌നേഷിന്റെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം.
ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വിൽക്കാൻ ശ്രമിച്ചപ്പോളാണ്, വിഘ്‌നേഷിന്റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. അതേസമയം, വിഷയത്തിൽ വിഘ്‌നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.