താമരശ്ശേരി: ജയിൽ മോചിതനായ 70 വയസ്സുകാരനെ ജനക്കൂട്ടം വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു. താമരശ്ശേരി പുതുപ്പാടി സ്വദേശിയായ കുഞ്ഞു മൊയ്തീനെയാണ് മർദിച്ചത്. ഞായറാഴ്ചയാണ് സംഭവം. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കുഞ്ഞ് മൊയ്തീൻ ജയിലിലായിരുന്നു.
75 ദിവസത്തെ തടവിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ജനക്കൂട്ടം അദ്ദേഹത്തെ മർദ്ദിച്ചത്. പരാതി നൽകിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് കുഞ്ഞു മൊയ്തീൻ കരുതുന്നു. അക്രമം ഭയന്ന് കട്ടിപ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലായിരുന്നു മൊയ്തീൻ താമസിച്ചിരുന്നത്.
എന്നാൽ, സംഘം അവിടെ വെച്ച് തന്നെ ആക്രമിച്ചു. മർദിച്ച ശേഷം അങ്ങാടിയിലേക്ക് കൊണ്ടുപോയി വൈദ്യുതി തൂണിൽ കെട്ടിയിട്ട് വീണ്ടും മർദിച്ചുവെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞുമൊയ്തീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.