വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ഇന്ന് മുതൽ പിസിആർ പരിശോധന നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ ആളുകൾക്കാണ് ഈ ഇളവ്. ഖത്തർ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പുതിയ കൊവിഡ് മാനദണ്ഡമനുസരിച്ച് ഇളവുകൾ ലഭ്യമാകും. ഫെബ്രുവരി 10നാണ് കേന്ദ്ര സർക്കാർ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി പ്രഖ്യാപിച്ചത്.
വാക്സിൻ എടുത്ത തീയതികൾ ഉൾപ്പെടെയുള്ള വാക്സിനേഷൻ വിവരങ്ങൾ അധികാരികളെ അറിയിക്കണം. നിങ്ങൾക്ക് ഏഴ് ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലെന്നും രോഗലക്ഷണങ്ങൾക്കായി 14 ദിവസം സ്വയം നിരീക്ഷിക്കണമെന്നും ശുപാർശ ചെയ്യുന്നു.
ആകെ യാത്രക്കാരിൽ നിന്നും 2 ശതമാനം ആളുകൾക്ക് ടെസ്റ്റ് നടത്തുമെന്നും, ഇവർ ആരൊക്കെ എന്ന് അതത് വിമാനക്കമ്പനികൾ തീരുമാനിക്കണമെന്നും പുതിയ കോവിഡ് മാനദണ്ഡം പറയുന്നു. പരിശോധനയ്ക്ക് സാമ്പിൾ സമർപ്പിച്ച ശേഷം അവർക്ക് മടങ്ങാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.