ഇലന്തൂര്‍ നരബലിക്കേസില്‍ 12 ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ട കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍. അഭിഭാഷകനായ ബി.എ. ആളൂര്‍ മുഖേനയാണ് നരബലിക്കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുതെന്നും ഇതിനായി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .പോലീസ് പ്രതികളെ വിവിധിയടങ്ങളില്‍ കൊണ്ടുപോയി പ്രദര്‍ശനം നടത്തുകയാണ്. പ്രതികള്‍ നല്‍കുന്ന കുറ്റസമ്മത മൊഴികളെല്ലാം മാധ്യമങ്ങളില്‍ അതേപടി വരികയാണ്. അതിനാല്‍ ഇത്തരം കുറ്റസമ്മത മൊഴികള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിക്കണമെന്നും പ്രതികള്‍ക്ക് അഭിഭാഷകരെ കാണാന്‍ അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









