പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരാളടക്കം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
മുണ്ടൂരിലെ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു കുടുംബത്തിൽപ്പെട്ടവർ തമ്മിലായിരുന്നു വഴക്ക്.
വാജിദ്, വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിയും പരുക്കുകളുമായി ആശുപത്രിയിലാണ്. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം ഇയാൾ സ്വയം കഴുത്തുമുറിക്കാൻ ശ്രമിച്ചു. പരുക്കേറ്റ വാസിമിന്റെ നിലയും ഗുരുതരമാണ്. വസീമിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി മുണ്ടൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. എല്ലാവരും ഉത്തര്‍പ്രദേശിലെ സരണ്പൂരില്നിന്നുള്ളവരാണ്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.