കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചത് ഷാഫി പറമ്പില്‍ എന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസ്. താൻ നേരത്തെ പരാതി പറഞ്ഞിട്ടും പുച്ഛത്തോടെയാണ് ഷാഫി പരാതിയെ കണ്ടതെന്നും ഷഹനാസ് പറഞ്ഞു.
അതെ സമയം ‘രാഹുലിന്റെ ഇരയെന്ന് എന്നെ വിശേഷിപ്പിക്കരുത്. അദ്ദേഹം എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അനേകം സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ ഇടയില്‍ എന്നോടും പെരുമാറിയിട്ടുണ്ട്. പക്ഷേ, അതിനെ പ്രതിരോധിക്കാന്‍ ആര്‍ജവമുള്ള ഒരുസ്ത്രീയാണ് ഞാന്‍. അതിനെ ഞാന്‍ പ്രതിരോധിച്ചിട്ടുണ്ട്.
അതുമാത്രമല്ല, അന്നത്തെ എംഎല്‍എയായിരുന്ന, നിയമസഭയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഷാഫി പറമ്പിലിനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ ചൂഷണംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അത് അദ്ദേഹം പുച്ഛത്തോടെ അവഗണിച്ചെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പ്രശ്‌നങ്ങളുണ്ടായിട്ടും ഷാഫി പറമ്പില്‍ രാഹുലിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് ഏറെ വേദനാജനകമായ കാര്യമാണ്. ഇതൊരു പരാതിയായിട്ടൊന്നും പറഞ്ഞിട്ടില്ല. അത് ഷാഫി ഏറ്റെടുക്കുമെന്ന് വിശ്വസിച്ചാണ് ഞാന്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസില്‍ നല്ല യുവനേതാക്കന്മാര്‍ ഇല്ലാഞ്ഞിട്ടല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രസിഡന്റാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം”, ഷഹനാസ് പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










