തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം തള്ളി കോണ്‍ഗ്രസ്. എസ്ഡിപിഐ പിന്തുണ കോൺഗ്രസിന് വേണ്ട. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി. അതെ സമയം എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.