കാഞ്ഞങ്ങാട്: രണ്ട് മാസത്തോളം കാസര്‍കോട് നാലുവരി ദേശീയ പാത നിര്‍മ്മാണത്തിന് തടസ്സമായി ഒരു പെരുമ്പാമ്പ് . ഊരാളുങ്കല്‍ സൊസൈറ്റി ആണ് 54 ദിവസം റോഡ് പണി നിര്‍ത്തിവെച്ചത്. പെരുമ്പാമ്പ് മുട്ടയിട്ട് കിടന്നതായിരുന്നു നിര്‍മ്മാണത്തിന് തടസ്സമായത്. പാമ്പിന്റെ 24 മുട്ടകള്‍ വിരിയുന്നതിന് വേണ്ടി പണി നിര്‍ത്തിവെക്കുകയായിരുന്നു. വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി. ’24 മുട്ടകളും വിരിഞ്ഞു. പതിനഞ്ച് പാമ്പിന് കുഞ്ഞുങ്ങളെ കാട്ടിലേക്ക് അയച്ചു. ഇനിയുള്ള ഒന്‍പതെണ്ണത്തിനെ ഉടന്‍ അയയ്ക്കുമെന്ന് പാമ്പു പിടുത്തക്കാരനായ അമീന് വ്യക്തമാക്കി.
27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്പാമ്പിന്റെ മുട്ട വിരിയുന്നതിന് വേണ്ടത്. അമ്മ പാമ്പിന്റെ ചൂടു തന്നെ നിര്‍ബന്ധമാണ്.ഇതറിഞ്ഞതോടെ ഈ മേഖലയിലെ ജോലി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍ത്തിവയ്ക്കുകയായിരുന്നു. 54ാം ദിവസം മുട്ടകള്‍ വിരിഞ്ഞു. മുട്ടകള്‍ വിരിഞ്ഞുതുടങ്ങിയാല്‍ അമ്മ പാമ്പിന്റെ സാന്നിധ്യം ഇല്ലെങ്കിലും പ്രശ്നമില്ല.അതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളെയും മുട്ടകളെയും മാറ്റുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.