നീന്തൽ ചാമ്പ്യൻഷിപ്പിൽ നടൻ മാധവന്റെ മകൻ വേദാന്ത്. കോപ്പൻഹേഗനില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് രാജ്യത്തിനായി സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. മാധവന്റെ മകൻ വേദാന്തിനെ നടി പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരിക്കുകയാണ്.
അഭിനന്ദനങ്ങൾ വേദാന്ത് മാധവൻ, അതൊരു അത്ഭുതകരമായ നേട്ടമാണ്. തുടരുക. അഭിനന്ദനങ്ങൾ മാധവനും സരിതയ്ക്കും എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയത്. അതെ സമയം പ്രിയങ്ക ചോപ്രയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മാധവനും രംഗത്ത് എത്തി . എന്ത് പറയണമെന്ന് അറിയില്ല, ഞങ്ങൾ വളരെ ത്രില്ലിലും ആവേശത്തിലുമാണ്. ദൈവത്തിന്റെ കൃപയ്ക്കും താങ്കളുടെ സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദിയെന്ന് മാധവനും മറുപടി നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.