റൺവേ റീകാർപെറ്റിങ്ങിന് കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച മുതൽ നിയന്ത്രണം. പ്രവൃത്തിയുടെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. ഇതിന് മുന്നോടിയായി എല്ലാ പകൽ സർവീസുകളും പുനഃക്രമീകരിച്ചു. ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനി 56 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റൺവേ ഇന്ന് അവർക്ക് കൈമാറും.
അതേസമയം, റീകാർപെറ്റിങ് ജോലികൾ 25ന് ആരംഭിക്കും. ഇതിന് മുമ്പ് പൂർത്തിയാക്കേണ്ട നടപടികളുണ്ട്. റൺവേയുമായി ബന്ധപ്പെട്ട സർവേയാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. വിവിധ പ്ലാന്റുകളുടെ ട്രയലും ഉടന്‍ നടത്തിയേക്കും. ടാര്‍ മിക്‌സിങ് പ്ലാന്റ് ട്രയല്‍ ജനുവരി 18ന് നടന്നേക്കും.
തുടര്‍ന്ന് മറ്റ് യന്ത്രങ്ങളുടെയും ട്രയല്‍ റണ്‍ നടത്തും. ഇതിനുശേഷം, റീകാർപെറ്റിംഗ് പ്രക്രിയയിലേക്ക് പോകുക. 2,860 മീറ്റർ റൺവേ പൂർണമായും റീകാർപെറ്റ് ചെയ്യുകയും സെന്റർ ലൈൻ ലൈറ്റിംഗ് സംവിധാനം സ്ഥാപിക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









