പനി വന്നു ഭേദമായിട്ടും വിടാതെ പിന്തുടരുന്ന ചുമയാണ് പലരുടെയും പ്രശ്നം. പനി വന്ന് മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ശ്വാസംമുട്ടലും ചുമയുമായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്. തുടർച്ചയായി നീണ്ടു നൽക്കുന്ന ചുമയാണ് വില്ലൻ. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയും ആസ്മാ രോഗികളുടേതു പോലെയുള്ള ശ്വാസംമുട്ടലും വളരെ വ്യാപകമായി രോഗികളിൽ കാണുന്നു. ആസ്മാ സമാനമായ ലക്ഷണങ്ങളോടെ നീണ്ടു നിൽക്കുന്ന ശ്വാസംമുട്ടൽ ആഴ്ചകളോളം നീണ്ടു നിൽക്കും.
അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് എന്നിവ ശ്വാസകോശനാളികളെ ബാധിക്കുന്നതു മൂലമുണ്ടാകുന്ന അണുബാധയാണ് ഇതിനു കാരണം എന്നാണ് പറയുന്നത്. മൂന്നു നാലു തരത്തിലാണ് ഇത് കണ്ടു വരുന്നത്.. ചുമച്ച് ചുമച്ച് ശ്വാസം മുട്ടുന്ന രീതിയിൽ വില്ലൻ ചുമ പോലത്തെ ചുമ. ഇത് ആഴ്ചകളോളം നീണ്ടു നിൽക്കുന്നു.
പൊടിപടലങ്ങൾ നിറഞ്ഞ തണുത്ത അന്തരീക്ഷം ഒഴിവാക്കണം. തണുപ്പു കാലത്ത് വാഹനത്തിൽനിന്നും മറ്റും പുറന്തള്ളുന്ന പുകയും പൊടിപടലങ്ങളും രാസവസ്തുക്കളുമൊന്നും മുകളിലേക്ക് ഉയരില്ല.അവ അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ശ്വസിക്കുന്ന വായുവിനൊപ്പം ഇതും ശരീരത്തിലേക്കെത്തും. പൊടിപടലങ്ങൾ നേരിട്ട് അണുബാധ ഉണ്ടാക്കില്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാനും ചുമയുടെ കാഠിന്യം കൂട്ടാനും ഇത് കാരണമാകുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും നമ്മുടെ ദൈനം ദിന ജീവിതത്തെ ബാധിക്കാനുമുള്ള സാധ്യത ഏറെയാണ്. കൃതൃ സമയത്ത് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ഇത്തരം ചുമകളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ചെറുതല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










