രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 3758 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും അധികം കോവിഡ് പരിശോധന നടത്തുന്ന കേരളത്തില്‍ 1400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 361 ആക്ടീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ്, കേരളം എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 23 കൊവിഡ് മരണങ്ങള്‍ ഉണ്ടായതായും സ്ഥിരീകരികരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തി ജൂണ്‍ 2നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










