ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്. അവര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഉമാ ഭാരതിക്ക് മൂന്ന് ദിവസമായി നേരിയ പനി ഉണ്ടായിരുന്നു. തുടർന്ന് കോവിഡ് പരീക്ഷണം നടത്തിയത്. താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അവര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ താന്‍ ക്വാറന്റീനില്‍ കഴിയുന്നത് ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ്. ഇനി നാല് ദിവസം കഴിഞ്ഞാല്‍ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടര്‍ന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിക്കുമെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.