ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ വര്ധന്. രാജ്യത്ത് കോവിഡ് വാക്സിന് പരീക്ഷണം അവസാനഘത്തിലേക്ക് കടക്കുമ്ബോഴാണ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇത് വാക്സിന് പ്രയോഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ തന്റെ ‘സൺഡേ സംവാദ്’ എന്ന പരിപാടിയിൽ പറഞ്ഞതാണ് ഇക്കാര്യം.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലുണ്ടായ വീഴ്ച്ച മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു പാഠമാണെന്നും പ്രതിരോധ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ എങ്ങനെയാണ് സാഹചര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാമെന്നു ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു എന്നാല്‍ ഓണത്തിന്ശേഷം രോഗികളുടെ എണ്ണം വര്‍ധിച്ചു. ഓണാഘോഷത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല അതോടെ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിനുണ്ടായ ഈ വീഴ്ചയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. കോവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും കേരളത്തിന് തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.