ന്യൂഡൽഹി: പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സിപിഐ എംപി ബിനോയ് വിശ്വം സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. രാജ്യത്തിന്റെ ഭരണഘടനയില പറയുന്ന ഫെഡറല്‍ ഘടനയുടെ ലംഘനമാണെന്ന് ബിനോയ് വിശ്വം റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നൂ.
രണ്ട് ബില്ലുകള്‍ രാജ്യസഭ ശബ്ദവോട്ടൊടെ പാസാക്കിയിയെങ്കിലും അവയില്‍ ശരിയായ വിധത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ അനുച്ഛേദം 100, 107 എന്നിവയുടെ ലംഘനമാണ് കൂടാതെ ഭരണഘടനാ അനുച്ഛേദം 14, 19, 21 എന്നിവയുടെ ലംഘനവുമാണ്. ഭരണഘടന ഷെഡ്യുള്‍ ഏഴില്‍ വരുന്ന വിഷയമായതിനാല്‍ അവയില നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അര്‍ഹതയില്ലെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ഇടതുകക്ഷികളും മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിരുന്നു. പഞ്ചാബ്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രക്ഷോഭവും നടന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.