തിരുവനന്തപുരം∙ തിരുവനന്തപുരം: കമ്പനി നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കാനുള്ള വെറും കടലാസ് കമ്പനിയാണ് എക്സാലോജിക് എന്ന് പ്രഥമദൃഷ്ട്യാ പറഞ്ഞതായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എന്നാൽ ഇതിനെ ന്യായീകരിക്കാൻ സിപിഎം ശ്രമിക്കുന്നത് വിചിത്രമായി തോന്നുന്നു. മുഖ്യമന്ത്രിയുടെ പേര് ഉച്ചരിക്കാൻ സിപിഎമ്മിന് ഭയമാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
എക്സാലോജിക്കുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ ഞാൻ ചിലകാര്യങ്ങൾ പറഞ്ഞിരുന്നു. അന്ന് കേവലം രാഷ്ട്രീയ ആരോപണം, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകളെ പറയുന്നു എന്ന നിലയിലാണ് പ്രചരിപ്പിച്ചത്. ഇന്ന് കമ്പനി ആക്ടു പ്രകാരം ഒരു കമ്പനിയുടെ പ്രവർത്തനത്തെ ആധികാരികമായി പരിശോധിക്കാൻ കഴിയുന്ന റജിസ്ട്രാർ ഓഫ് കമ്പനീസ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ ഇത് അഴിമതി പണമോ കള്ളപ്പണമോ വെളുപ്പിച്ചെടുക്കുന്ന കമ്പനിയാണെന്ന നിലയ്ക്ക് അവർ വിലയിരുത്തിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.