ലണ്ടന്‍: റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ ഏതു വിധേനയും ചെറുക്കാനൊരുങ്ങി ബ്രിട്ടൻ. റഷ്യയെ നേരിട്ട് എതിർക്കുന്നതിന് പകരം നാറ്റോ സഖ്യത്തിന് സൈനിക പിന്തുണ പ്രഖ്യാപിക്കാനാണ് യുകെയുടെ തീരുമാനം. നേരത്തെ അമേരിക്കയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
റഷ്യന്‍വിരുദ്ധ നാറ്റോ സഖ്യത്തിന് കരുത്ത് പകരാനായി ഫൈറ്റര്‍ ജെറ്റുകളും യുദ്ധകപ്പലുകളുമാണ് യു.കെ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് നാറ്റോക്ക് പ്രതിരോധ സഹായം നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. നാറ്റോയ്‌ക്ക് നല്‍കുന്ന സഹായം ഇരട്ടിയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും എസ്‌റ്റോണിയ കേന്ദ്രീകരിച്ചിരിക്കുന്ന നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ശക്തിയാണ് വര്‍ദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









