കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ വീട്ടിൽ ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. അതേ സമയം മറ്റൊരിടത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കാവ്യയുടെ മറുപടി.
സാക്ഷിയായതിനാൽ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ ഭാഗം. തന്നെ നിയമപരമായി ചോദ്യം ചെയ്യാമെന്നും കാവ്യ പറഞ്ഞു. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് ലഭിച്ചത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റി.
ഗൂഢാലോചനയിലെ നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യാ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ദിലീപിന്റെ ബന്ധുവായ സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. അതേസമയം, കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









