തൃശൂരില്‍ കൂട്ടബലാത്സംഗം; പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു
തൃശൂര്‍ വടക്കേക്കാടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനി വിവരം പുറത്തുപറഞ്ഞത്. സംഭവത്തില്‍ പൊന്നാനി സ്വദേശി ഷാഫി അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.
തെന്നിന്ത്യൻ സിനിമാലോകത്തെ ആകെയും ഞെട്ടിച്ച വിയോഗമായിരുന്നു നടൻ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. 2020 ജൂണ്‍ ഏഴിനാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ എന്ന ചിരു അന്തരിച്ചത്. ഇദ്ദേഹം മരിക്കുമ്പോള്‍ ഭാര്യയും നടിയുമായ മേഘ്ന രാജ് നാലര മാസത്തോളം ഗര്‍ഭിണിയായിരുന്നു.
ചിരുവിന്റെ മരണത്തോളം തന്നെ ഏവരെയും ദുഖിപ്പിച്ചിരുന്നത് മേഘ്നയുടെ സാഹചര്യമായിരുന്നു. ഏറെ പരസ്പരധാരണയുള്ള ജോഡിയായിരുന്നു മേഘ്നയും ചിരുവും. ഇത് സിനിമാലോകത്ത് സുഹൃത്തുക്കള്‍ക്കിടയിലെല്ലാം അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ചിരുവിന്റെ മരണം മേഘ്നയെ എത്രമാത്രം ബാധിക്കപ്പെടുമെന്നതായിരുന്നു ഏവരും ആശങ്കപ്പെട്ടിരുന്നത്. മാസങ്ങള്‍ക്ക് ശേഷം മകൻ റയാന് മേഘ്ന ജന്മം നല്കി. പിന്നീട് ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലും മകനുമൊത്ത് അതിജീവിക്കാൻ മേഘ്ന പരിശീലിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമായി മേഘ്ന .എന്നാല്‍ പലപ്പോഴും ‘വിധവ’ എന്ന നിലയില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഇവര്‍ നേരിടേണ്ടിവന്നിരുന്നു.
ഇപ്പോഴിതാ അതെക്കുറിച്ചെല്ലാം തുറന്ന് സംസാരിക്കുകയാണ് മേഘ്ന. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ പാടെ തകര്‍ത്തുകളഞ്ഞുവെന്നും, ആ തകര്‍ച്ചയില്‍ നിന്ന് ഏറെ സമയമെടുത്താണ് കരകയറിയതെന്നും മകന്റെ സാന്നിധ്യമാണ് പ്രധാനമായും ഇതിന് സഹായകമായതെന്നും മേഘ്ന പറയുന്നു.
കൂടാതെ ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിട്ടേക്കാവുന്ന ചില മോശം പ്രതികരണങ്ങളെ കുറിച്ചും മേഘ്ന തുറന്നുപറയുന്നു.
‘കുഞ്ഞിന് വേണ്ടി ജീവിക്കൂ, ബാക്കിയെല്ലാം മറന്നുകളയൂ എന്നെല്ലാമാണ് പലരും അന്ന് എന്നോട് പറഞ്ഞത്. എനിക്കത് ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കില്ല. ചിരുവിന്റെ മരണം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒരു രാത്രി കൊണ്ട് ശക്തയായ സ്ത്രീ ആയി മാറിയ ആളല്ല ഞാൻ. അനുഭവിച്ച് അനുഭവങ്ങള്‍ എന്നെ ഇങ്ങനെ പരുവപ്പെടുത്തിയെടുത്തു. ഇപ്പോള്‍ എനിക്ക് ഏത് പ്രതിസന്ധിയേയും കൈകാര്യം ചെയ്യാൻ അറിയാം. ചിരു പോകുന്നതിന് മുമ്പ് ഞാൻ എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരാളായിരുന്നു. സെയ്ഫ് ആയ ജീവിതമായിരുന്നു എന്റേത്. പിന്നീട് അത് മാറി.ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രമിടുകയോ ചെയ്താല്‍ പോലും വിമര്‍ശനങ്ങള്‍ വന്നിരുന്നുവെന്നും മേഘ്ന പറയുന്നു.
‘ഈ അടുത്തായി ഞാൻ ബര്‍ഗര്‍ കഴിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലേചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്. ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ ഓ, നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ടകാര്യമില്ലല്ലോ…’- മേഘ്ന പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.