ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് യാതൊരു നിയന്ത്രണവുമില്ല.
ഒക്ടോബർ 9 നകം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദം ഉണ്ടായാൽ അത് ആന്ധ്ര-ഒഡീഷ തീരത്തേക്ക് മാറി തീവ്രമായ ന്യൂനമർദത്തിൽ എത്താൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 16 നകം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.