കൊച്ചി: കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി അറസ്റ്റില്‍. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ അതുല്‍, ആല്‍വിന്‍ റിബി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 10 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്.
പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്.കൊച്ചി: .ബെംഗളൂരുവില്‍നിന്നാണ് വിദ്യാര്‍ഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










