പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനിനെതിരെ നൽകിയ പീഡനപരാതിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സ്ത്രീക്കെതിരെ ഓൺലൈൻ അധിക്ഷേപം നടത്തിയതിന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതിയും പാലക്കാട് ഡിവൈഎഫ്ഐ നൽകി. ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.സി. റിയാസുദ്ദീൻ നൽകിയ പരാതിയിൽ സൈബർ അധിക്ഷേപ കുറ്റം ചൂണ്ടിക്കാട്ടിയിരിക്കുന്നു.അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സന്ദീപ് വാര്യർ ഉൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു. ഇതോടൊപ്പം മുന്‍കൂര്‍ ജാമ്യഹർജിയും സന്ദീപ് വാര്യർ സമർപ്പിച്ചതായി വിവരം.
അതേസമയം, സൈബർ അധിക്ഷേപത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതി ചേർക്കപ്പെട്ട രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കും പൊലീസ് നോട്ടീസ് നൽകും.പരാതിക്കാരിക്കെതിരെ മോശം കമന്റുകൾ നടത്തിയവർക്കെതിരെ കേസെടുക്കും. മോശം പരാമർശങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീഡിയോ ലാപ്പ്ടോപ്പിൽ നിന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മൊഴി. എന്നിരുന്നാലും, പരിശോധനയിൽ മൊബൈലിലെ ഫോൾഡറിൽ തന്നെ അപ്ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. രാഹുൽ ഈശ്വർ അടക്കം നാല് പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










