തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ 38 പൈസയായി ഉയർന്നു, ഒരു ലിറ്റര്‍ ഡീസലിന്റെ വില 95 രൂപ 67 പൈസയാണ്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 102 രൂപ 45 പൈസയായി ഉയർന്നു. ഡീസൽ വില 95 രൂപ രൂപ 33 പൈസയായി കോഴിക്കോട് പെട്രോൾ ഡീസൽ വില യഥാക്രമം 102 രൂപ 59 പൈസ,95 രൂപ 67 പൈസ എന്നിങ്ങനെയാണ്. ഇന്നലെ പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.