പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് വൃദ്ധയുടെ നിലവിളി കേട്ട് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ഓടിയെത്തി. മര്‍ദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ പഞ്ചായത്തംഗം അര്‍ഷമോളേയും ലീന മര്‍ദ്ദിച്ചു. പരിക്കേറ്റ അര്‍ഷ പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.സ്വത്തിന്റെ പേരിൽ മകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി ലീലാമ്മ പറഞ്ഞു. പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









