തൃശൂർ ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി ഉയർത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിന്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. കലാപാഹ്വാനം അടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ സംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തി.
ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ചു നടന്ന ചാനൽ ചർച്ചയിലാണു പ്രിന്റുവിന്റെ പരാമർശം. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ പേരാമംഗലം പൊലീസിനു നൽകിയ പരാതിയിലാണു നടപടി. നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്നു പരാതിയിൽ പറയുന്നു. അതെ സമയം സ്കൂൾ അധ്യാപകനാണു പ്രിന്റു മഹാദേവൻ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










