മലപ്പുറം: പിടിച്ചുപറി കേസിലെ പ്രതിയെ 22 വർഷത്തിന് ശേഷം കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കേരളശ്ശേരി തടുക്കശ്ശേരി മാനിയം കുന്ന് സുന്ദരനാണ് (42) അറസ്റ്റിലായത്. 22 വർഷം മുമ്പ് തിരൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശികളുമൊത്ത് പിടിച്ചുപറി, മാല മോഷണം എന്നിവ നടത്തിയതിന് പൊലിസ് കേസെടുത്തിരുന്നു.
ഇതിനിടെ ഹോട്ടൽ ഉടമയുടെ ഭാര്യയുടെ മാലയും അവർ മോഷ്ടിച്ചു. അന്ന് പോലീസ് അറസ്റ്റ് ചെയ്ത സുന്ദരൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തൃശൂർ റേഞ്ച് ഡിഐജിയുടെ നിർദേശത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ കുറ്റിപ്പുറം പോലീസ് സുന്ദരനെ പാലക്കാട്ടെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.