പയ്യോളി: പെട്രോള്‍ പമ്ബിലെ ശുചിമുറി തുറന്നുനല്‍കാന്‍ വൈകിയതിന് പമ്ബുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. അധ്യാപികയായ ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടില്‍ സി.എല്‍. ജയകുമാരിയുടെ ഹര്‍ജിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്.
കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്ബ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് 1,65,000 രൂപ.
2024 മേയ് ഏട്ടിന് രാത്രി 11ന് കാര്‍ യാത്രക്കിടയില്‍ പയ്യോളിയിലെ പമ്ബില്‍ പെട്രോള്‍ അടിക്കാന്‍ കയറി. ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിച്ചതായാണ് പരാതി.
താന്‍ പയ്യോളി സ്റ്റേഷനില്‍ വിളിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ശുചിമുറി ബലമായി തുറന്നുനല്‍കുകയായിരുന്നെന്ന് ജയകുമാരിയുടെ ഹര്‍ജിയിലുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Dailyhunt
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.