ന്യൂഡൽഹി: ദാരിദ്ര്യം ദുരിതത്തിലാഴ്ത്തിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ ത്വയ്ബ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി മാതൃകപരവും പ്രശംസനീയവുമാണെന്ന് സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. ത്വയ്ബ ഹെറിറ്റേജിന്റെ ഡൽഹിയിലെ കേന്ദ്ര ഓഫീസിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലായി നടത്തുന്ന നൂറുകണക്കിന് ത്വയ്ബ ട്രൈനിങ് സെന്ററുകളിലും ദരിദ്ര ഗ്രാമങ്ങളിലും ‘ഫുഡ് ഓണ്‍ വീല്‍സ്’ വാഹനം സഞ്ചരിച്ച് പ്രതിദിനം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.