ന്യൂഡൽഹി: ഉരുൾപൊട്ടലിൻ്റെ തൊട്ടടുത്ത ദിവസം മുതൽ ഉയരുന്ന ആവശ്യമാണ് വയനാടിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംബന്ധിച്ച തർക്കമാണ് വിവാദത്തിൽ കലാശിച്ചത്.
പത്താം ധനകാര്യ കമ്മീഷനാണ് ദുരന്തത്തെ കൈകാര്യം ചെയ്യേണ്ട മാർഗനിർദേശം മുന്നോട്ടുവയ്ക്കുന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ഒരു ദുരന്തത്തെ അപൂർവ തീവ്രതയുടെ ദുരന്തം എന്ന് വിളിക്കുന്നു. ദേശീയ ദുരന്ത നിവാരണ നിയമം, 2005 ദേശീയ ദുരന്തത്തെയോ സംസ്ഥാന ദുരന്തത്തെയോ തരം തിരിക്കുന്നില്ല.
2018ലും 2019ലും കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. ചെന്നൈയിലുണ്ടായ വ്യാപകമായ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ തള്ളി.
സംസ്ഥാനത്തിന് ശേഷി കുറയുമ്ബോള്‍ അടിയന്തര ആവശ്യത്തിനുള്ള ഫണ്ടില്‍ നിന്ന് അധിക സഹായം പരിഗണിക്കണം. ഇതിന് 100 ശതമാനം സാമ്പത്തിക സഹായം കേന്ദ്രസർക്കാരാണ് നൽകുന്നത്.
ദുരന്തബാധിതർക്ക് വായ്പ തിരിച്ചടവ് ആശ്വാസം നൽകാനും ഇതിന് കഴിയും. ദേശീയ ദുരന്തം നിയമത്തിൽ പ്രത്യേകമായി പരാമർശിക്കാത്തതിനാൽ ഇത്തരമൊരു പ്രഖ്യാപനം നടത്തില്ലെന്ന നിലപാടിലാണ് കേന്ദ്രം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.