Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

ഡെങ്കിപ്പനി: ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

by PressLive TV
November 15, 2022, 7:40 PM
in Life
14 0
0

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്.

മറ്റ് ജില്ലകളും ജാഗ്രത പാലിക്കണം. എല്ലാ ജില്ലകളിലും കൊതുകു നിവാരണ, ഉറവിട നിവാരണ പ്രവർത്തനങ്ങൾ നടത്തണം. തുടർച്ചയായ മഴയിൽ പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദേശിച്ചു.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലയും കർമപദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തണം. അത് കൃത്യമായി വിലയിരുത്തണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു.

വെക്ടർ കൺട്രോൾ യൂണിറ്റുകൾ ജില്ലാ ആരോഗ്യവകുപ്പ് ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകൾ വിന്യസിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും വേണം. അതിനുള്ള നിർദ്ദേശങ്ങൾ അതത് സ്ഥലങ്ങളിൽ നിന്ന് നൽകണം. പ്രതിവാര റിപ്പോർട്ട് ജില്ലാതലത്തിൽ വിലയിരുത്താനും യോഗം തീരുമാനിച്ചു.

ശ്രദ്ധിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതുമായ ചില കാര്യങ്ങൾ ഇതാ:

നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച്‌ സങ്കീര്‍ണമാകുമ്ബോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിന്‍റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലേയും ട്രേയിലെ വെള്ളം ആഴ്‌ചതോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്‍റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ഫോഗിങ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്‌റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ  ഉണ്ടാകുന്ന മാറ്റങ്ങൾ
Life

മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ

December 18, 2025
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുതേ
Life

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുതേ

November 26, 2025
മുടിവളർച്ചയ്ക്ക് റോസ്മേരിയും ആവണക്കെണ്ണയും
Life

മുടിവളർച്ചയ്ക്ക് റോസ്മേരിയും ആവണക്കെണ്ണയും

November 14, 2025
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.