അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. നിരന്തരം ശല്യം ചെയ്തും പുറകെ നടന്നും ജിനേഷ് പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് പൊലീസിനും ലഭിച്ച വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









