മൂന്നാർ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണു വിവരം.
അതെ സമയം അത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ്.രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.