ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരിൽ തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. ചെന്നൈയിൽ അച്ഛനും മകനും ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് 19 കാരനായ ജഗദീശ്വരൻ ആത്മഹത്യ ചെയ്തത്. 2022ൽ 427 മാർക്കിൽ പ്ലസ് ടു പാസായ ജഗദീശ്വരന് രണ്ടുതവണ നീറ്റ് പരീക്ഷയിൽ യോഗ്യത നേടാനായില്ല. ഈ മനോവിഷമത്തിൽ ജഗദീശ്വരൻ വീട്ടിൽ ആത്മഹത്യ ചെയ്തു. മകന്റെ മരണത്തിന്റെ ദുഃഖം താങ്ങാനാവാതെ അച്ഛൻ ശെൽവശേഖർ ഞായറാഴ്ച വീട്ടിൽ തൂങ്ങിമരിച്ചു.
സെൽവശേഖറിന്റെയും മകന്റെയും നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥികൾ ആത്മഹത്യാ ചിന്തകൾ ഒഴിവാക്കി ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടണമെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടല് തുടരുന്നതിനിടെയാണ് പുതിയ ആത്മഹത്യ. രാഷ്ട്രീയ മാറ്റം സംഭവിച്ചാല്ഏതാനും മാസങ്ങൾക്കുള്ളിൽ നീറ്റിന്റെ മതിൽ തകരുമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആർഎൻ രവി പറഞ്ഞിരുന്നു.
മെഡിക്കൽ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് തമിഴ്നാട് സർക്കാർ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ, നീറ്റിനെതിരായ ബിൽ സ്റ്റാലിൻ സർക്കാർ ഗവർണർക്ക് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഒപ്പിടാതെ തിരിച്ചയച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.