അനുഷ്ക ശർമ്മയുമായുള്ള വിരാട് കോഹ്ലിയുടെ സംഭാഷണം ഓൺലൈനിൽ വൈറലാകുന്നു. ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് ഈ ദമ്പതികൾ ഇപ്പോൾ. വരുന്ന ജനുവരിയിൽ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെത്തുമെന്ന കാര്യം ഇരുവരും ഒന്നിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, ഐപിഎൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും വീഡിയോ ആണ് ആരാധകരുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവരുന്നത്.
പതിവുപോലെ വിരാടിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ അനുഷ്കയും ഗ്യാലറിയിലുണ്ട്. കളിയുടെ സമ്മർദ്ദത്തിനിടയിൽ, ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യകാര്യത്തിൽ വിരാടിനു ശ്രദ്ധയുണ്ട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക. ഇരുവരും തമ്മിലുള്ള ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. “എന്തൊരു ക്യൂട്ടാണ് അനുഷ്കയും വിരാടും,”എന്നാണ് ആരാധകർ പറയുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർസിബി) ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്കെ) അടുത്തിടെ നടന്ന ഐപിഎൽ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ.
https://www.instagram.com/p/CG4LZh8J2dj/?igshid=47pl84o9dc36
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.