പയ്യോളി:പയ്യോളി ബീച്ച് കൊളാവിപ്പാലം വഴി ഇരിങ്ങൽ -കോട്ടക്കൽ ബീച്ച് റോഡിന്റെ ശോചനീയവസ്ഥയിൽ വിദ്യാർത്ഥിജനത കൊളാവിപ്പാലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളോളമായി റോഡിന്റെ അറ്റകുറ്റ പണി നടത്തിയിട്ട്. പയ്യോളിയിൽനിന്ന് തീരദേശം വഴി വടകരയിലേക്ക് ഓടിയ ബസ്സ് റൂട്ടുകൾ നിർത്തി.
ഓട്ടോറിക്ഷകൾ വരെ ഓടാൻ തയ്യാറാവുന്നില്ല. കാൽനടയാത്ര വരെ ദുരിതത്തിലാണ്. അത്യാവശ്യമുള്ള ജീപ്പ് സർവ്വീസ് മാത്രമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. പല ഭാഗങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾ, പലസ്ഥലങ്ങളിലും ജോലി ചെയ്യുന്ന ആളുകൾ , തീരദേശവാസികളും വളരെ ബുദ്ധിമുട്ടിലാണ്. വർഷങ്ങളോളമായി ഗവർമെന്റിനെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ റോഡിന്റെ ആസ്തി -പയ്യോളി മുനിസിപാലിറ്റിയോ പൊതുമരാമത്തോ ഫിഷറീസോ ജില്ലാ പഞ്ചായത്തിന്റെ യോയെന്ന് ആരുടെ പേരിലാണെന്നു പോലും കൃത്യമായി ആർക്കും അറിയില്ല.
പ്രതിഷേധ ധർണ ജനതാദൾ എൽ.ജെ.ഡി. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനപ്രതിനിധികൾ മുഖാന്തരം ഗവർമെന്റ് തലത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പറഞ്ഞു. വിദ്യാർത്ഥി ജനത ജില്ലാ കമ്മിറ്റി അംഗം ഇ. ആദർശ് അധ്യക്ഷം വഹിച്ചു. ഭാരവാഹികളായ അഭിജിത്ത് എം.ടി , അശ്വിൻ പയ്യോളി, ധനേഷ് വി.സി ,സ്നേഹസത്യൻ, അഭിരാജ്. വി.കെ , മഞ്ജിമ എം.ടി. ആര്യ എം.ടി. എന്നിവർ നേതൃത്വം കൊടുത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.