മാവൂർ: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. പലയിടത്തും നാശനഷ്ടം. മാവൂര്‍ കച്ചേരികുന്നില്‍ മൂന്നു വീടുകളില്‍ വെള്ളം കയറി. ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കര കവിഞ്ഞു. ഊര്ക്കടവില് റെഗുലേറ്ററിന്റെ 16 ഷട്ടറുകളും പൂര്‍ണമായും ഉയര്‍ത്തി. ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വെള്ളം ഉയര്‍ന്നു.
ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകള്‍ ഉയർത്തി. കാല് അടി വീതമാണ് ഷട്ടറുകള്‍ ഉയർത്തിയത്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
വിലങ്ങാട് ഉരുട്ടു ഭാഗത്തുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ചു. പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ക്കും നാശനഷ്ടം. നാദാപുരം മേഖലയില്‍ മൂന്നു വാര്‍ഡുകളിലായി 15 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










