ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെഅച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ . കോൺഗ്രസുകാരനായിരിക്കുകയും സിപി എമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെവി തോമസിന്റെ പ്രഖ്യാപനത്തോട് കെ സി വേണുഗോപാൽ പ്രതികരിച്ചത്. ആരാണ് പാർട്ടി വിടുന്നത് എന്നതിനേക്കാൾ ചിന്താ ശിബിരത്തിനാണ് കോൺഗ്രസ് ഊന്നൽ നൽകുന്നതെന്നും തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.