കാസര്‍കോട്; മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമ യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കം .കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചക്ക് ശേഷമാണ് പ്രവർത്തക കൺവൻഷൻ. സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളുമാണ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത്. സുഹൃദ് സംഗമങ്ങൾ കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുന്നതിനും പരസ്പര വിശ്വാസവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. അതത് ജില്ലകളിലെ ക്ഷണിക്കപ്പെട്ട മത-സാംസ്കാരിക നേതാക്കൾ സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം ജില്ലകളിൽ പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കും. കോഴിക്കോട് ഈ മാസം 23ന് സമാപിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









