ലഹരിവിരുദ്ധ സന്ദേശത്തിന്റെ പേരിലുണ്ടായ വിമർശനം കാര്യമാക്കുന്നില്ലെന്ന് നടൻ ടിനി ടോം. ലഹരിയിലേക്ക് വഴിതെറ്റാനുള്ള സാധ്യതകളേക്കുറിച്ചാണ് പറഞ്ഞത് . മക്കൾ നന്നായി വരാനാണല്ലോ ഏതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശം നൽകിയതിന്റെ പേരിൽ ചെറിയൊരു വിഭാഗം മാത്രമാണ് വിമർശിച്ചത്. സത്യത്തിനും നന്മയ്ക്കും മാത്രമേ അവസാനവിജയമുണ്ടാവൂ എന്ന് എല്ലാവരും കാണിച്ചുതന്നിട്ടുണ്ടെന്നും ടിനി ടോം വ്യക്തമാക്കി.രാജ്യത്തിനുവേണ്ടി നടന്നയാളാണ് വെടിയേറ്റുമരിച്ചത്. ഒരാളെ കുരിശിലേറ്റിക്കൊന്നു. ചെഗുവേര പറഞ്ഞിട്ടുണ്ട് കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ലെന്ന്.” ടിനി ടോം പറഞ്ഞു.
വ്യാജ ബിരുദ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ലോകത്ത് കാശുകൊടുത്താൽ കിട്ടാത്തത് വിദ്യാഭ്യാസം മാത്രമാണ്. കാശുകൊടുത്ത് വിദ്യാഭ്യാസം വാങ്ങിയാൽ പിടിക്കപ്പെടുമെന്നും ടിനി ടോം ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.