പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെ നടന്നത് പോലീസ് ഗുണ്ടകളുടെ കളിയാണെന്ന് ഷാഫി പരമ്പിൽ പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം രക്തത്തിൽ മുക്കി കൊല്ലാമെന്ന് കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. വി ടി ബൽറാം എംഎൽഎയ്ക്കും ലാത്തിചാർജിൽ പരിക്കേറ്റു.
പോരാട്ടത്തിന്റെ പാതയിൽ നിന്ന് പിന്മാറില്ലെന്ന് ഷാഫി പരമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ പ്രിയപ്പെട്ട വി.ടിയെയും പോരാളികളെയും അഭിനന്ദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.