സ്റ്റോക്ക്ഹോം: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ട് നല്‍കണമെന്ന് അമേരിക്കക്കാരോട് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
“ഞാൻ ഒരിക്കലും പാർട്ടി രാഷ്ട്രീയത്തിൽ ഏർപ്പെടുന്നില്ല. എന്നാൽ വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് എല്ലാറ്റിനുമുപരിയാണ്. അതിനാല്‍ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്, വോട്ട് ചെയ്യേണ്ടത്” തൻബെർഗ് ട്വീറ്റ് ചെയ്തു. നേരത്തെ കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രേറ്റയുടെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുച്ഛിച്ച് തള്ളിയിരുന്നു. ഗ്രേറ്റയേയും ട്രംപ് പരിഹസിച്ചിരുന്നു.
തൻബെർഗ് സ്വന്തം നാടായ സ്വീഡനിൽ വളർന്ന ശേഷം വളരെയധികം മാധ്യമശ്രദ്ധ ആകർഷിച്ചു. 2018 ഇൽ ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് നേടി, 2019 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.