കോഴിക്കോട്: തനിക്ക് കേരള പോലീസ് സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പോലീസിന്റെ ഉദ്ദേശ്യം എന്താണെന്ന് ആർക്കറിയാം. കേരള പോലീസിന്റെ സുരക്ഷയെ ഞാൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനു ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചിരുന്നു. സുരേന്ദ്രനു സുരക്ഷ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രന് സമരങ്ങളിലെല്ലാം മുന്‍ നിരയിലുണ്ടായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അടക്കം കേരളത്തില്‍ വലിയ രീതിയില്‍ എത്തിയത് ബി.ജെ.പിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.