ചര്‍മ്മപരിപാലനത്തിന്റെ കാര്യം വരുമ്പോള്‍ മിക്കവരും എല്ലായ്പോഴും പ്രാധാന്യം നല്‍കുന്നത് മുഖചര്മ്മത്തിനാണ്. മുഖത്തോടൊപ്പം തന്നെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മവും പരിപാലിക്കേണ്ടതാണ്. പ്രത്യേകിച്ച് കാലാവസ്ഥ മാറുന്ന സമയത്ത് ആകെ ശരീരചര്‍മ്മത്തില്‍ പല പ്രശ്നങ്ങളും കാണാറുണ്ട്.
മഞ്ഞുകാലത്ത് കയ്യിലെയും കാലിലെയുമെല്ലാം ചര്‍മ്മം വരണ്ടുപോകുന്നതും മറ്റും കാണാറില്ലേ? അതുപോലെ തന്നെ മിക്കവരും നേരിടാറുള്ള മറ്റൊരു ചര്‍മ്മ പ്രശ്നമാണ് കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ്. എങ്ങനെയാണ് ഇത് മാറ്റേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഇതിന് ആദ്യം എന്തുകൊണ്ടാണ് ഇത്തരത്തില്‍ കൈമുട്ടുകളിലോ കാല്‍മുട്ടുകളിലോ കറുപ്പ് വരുന്നതെന്ന് മനസിലാക്കുകയാണ് വേണ്ടത്
നമ്മൾ ഇരിക്കുമ്പോള്‍ കൈമുട്ടുകളോ കാല്‍മുട്ടുകളോ എവിടെയെങ്കിലും ഉരഞ്ഞുകൊണ്ടിരിക്കുകയോ, അമര്ന്നിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ അക്കാര്യം ശ്രദ്ധിക്കുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കൈമുട്ടുകളിലും കാല്‍മുട്ടുകളിലും മോയിസ്ചറൈസര്‍ അപ്ലൈ ചെയ്യുക.
മോയിസ്ചറൈസര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഷിയ ബട്ടര്‍, കൊക്കോ ബട്ടര്‍, സെറാമൈഡ്സ്, ഓയിലുകള്‍ എന്നിവയെല്ലാം അടങ്ങിയത് തെരഞ്ഞെടുക്കുക. കിടക്കും മുമ്പ് ലാക്ടിക് ആസിഡും സാലിസിലിക് ആസിഡും അടങ്ങിയ ക്രീമുകള്‍ പുരട്ടു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.