ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച് മുഖക്കുരു. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് മുഖക്കുരു പല പരിപാഹര മാര്‍ഗങ്ങളും ഇതിനായി പലരും പല മാർഗങ്ങളും ചെയ്യും .എന്നാല്‍ ഇവയെല്ലാം പരിശോധന കൂടാതെ പരീക്ഷിക്കുന്നത് ചര്‍മ്മത്തെ വീണ്ടും പ്രശ്നത്തിലാക്കാം. ഇക്കൂട്ടത്തില്‍ മഞ്ഞള്‍ തേക്കുന്നതിനെ കുറിച്ചും ധാരാളമായി പറഞ്ഞുകേട്ടിട്ടുണ്ടാകാം. മുഖക്കുരു അടക്കമുള്ള ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഇത് സഹായിക്കുമോ അറിയാം…
മഞ്ഞളിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇതില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ നല്ലതു തന്നെ. ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകളെ ചെറുത്ത് തോല്‍പിക്കാൻ മഞ്ഞള്‍ സഹായകമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന ‘കുര്‍ക്കുമിൻ’ ആണ് ഇതിന് സഹായകമാകുന്നത്. ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിനും സഹായകമാണ്. ചര്‍മ്മത്തിന്‍റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ താല്‍പര്യപ്പെടാത്തവര്‍ കാണില്ല. ഇതിനും മഞ്ഞള്‍ ഏറെ സഹായകമാണ്. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകള്‍ കുറയ്ക്കാനാണ് ഇത് സഹായിക്കുക. പതിവായി വെയിലേല്‍ക്കുന്നത് ചര്‍മ്മത്തിന് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാം അറിയാം. ഇത്തരത്തില്‍ വെയിലേറ്റ് വരുന്ന ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ പ്രയോജനപ്രദമാണ്.ചര്‍മ്മത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസമേകാൻ മഞ്ഞളിനാകും. പ്രകൃതിദത്തമായിട്ടുള്ളൊരു ‘പെയിൻ കില്ലര്‍’ ആണ് മഞ്ഞള്‍. മുറിവുകളോ ചതവുകളോ പറ്റിയാല്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ വേദന കുറയ്ക്കാൻ സാധിക്കും. അതുപോലെ വാതരോഗമുള്ളവര്‍ക്കും മഞ്ഞള്‍ നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നത് കരള്‍ ആണെന്ന് നമുക്കറിയാം. ഇതിനെ ത്വരിതപ്പെടുത്താനും മഞ്ഞള്‍ സഹായകമാണ്. അങ്ങനെ കരളിനെയും ഇത് സഹായിക്കുന്നു. വിഷാദരോഗമുള്ളവരില്‍ ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ സഹായകം തന്നെ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.