പലരിലും മുഖക്കുരുവും പാടുകളും ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ചില കുരു വീർക്കുകയും പൊട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അസഹനീയം തന്നെയാണ് .ആശയങ്കയാണ് പലരെയും അസ്വസ്ഥമാക്കുന്നത്. മുഖമായതു കൊണ്ട് തന്നെ വലിയ പരീക്ഷണങ്ങൾക്ക് മുതിരില്ല എന്നാൽ പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കണ്ടെത്താം. തലമുറകളായി സൗന്ദര്യസംരക്ഷണത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്. മഞ്ഞളും, തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകൾ മാറികിട്ടും. മറ്റൊന്ന് മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും മുഖക്കുരുവിനുമെതിരെ ഇത് പ്രവർത്തിക്കുകയും ചെയ്യും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









