മൂവാറ്റുപുഴ: നല്ല തേൻവരിക്ക ചക്കയുടെ രുചിയറിയാൻ നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവില്ല. പഴുത്ത് വിളയാൻ പോലും കാത്തുനില്‍ക്കാതെ ഇടിയൻ ചക്കകളെ നാടുകടക്കുകയാണ്.
മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ പറമ്ബുകളില്‍ നിറയെയുണ്ടായിരുന്ന ചക്ക മൂപ്പെത്തും മുമ്ബേ വെട്ടിയെടുത്ത് അന്യസംസ്ഥാനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണ്.
പറമ്ബിലെ പ്ലാവില്‍ അവശേഷിക്കുന്ന ചക്കത്തിരിക്ക് പോലും വിലപറഞ്ഞ് പണം വാങ്ങി കഴിഞ്ഞു. കച്ചവടക്കാർ ഇടിയൻ ചക്ക പാകത്തിലുള്ളവയൊക്കെ പറിച്ച് കാലടി, പെരുമ്ബാവൂർ, ഓടക്കാലി നെല്ലിക്കുഴി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഇക്കുറി മുൻ വർഷത്തേക്കാളും ഇടിയൻ ചക്കയ്ക്ക് നല്ല ഡിമാന്റാണ്. ഒപ്പം കർഷകർക്കും നല്ല വില ലഭിക്കുന്നുണ്ട്. 35 മുതല്‍ 50 രൂപ വരെയാണ് ഒരു ഇടിയൻ ചക്കയുടെ വില.
ലക്ഷങ്ങളുടെ കച്ചവടം
സീസണാകുന്നതിന് മുമ്ബ് തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനവും ഇടിയൻ ചക്കയുടെ ഡിമാന്റ് വർദ്ധിക്കാൻ പ്രധാന കാരണം. വിവിധ ചക്ക വിഭവങ്ങളും ന്യൂ ട്രീഷണല്‍ ഫുഡായും ഇത് മാറ്റിയെടുക്കുന്നു. കാലടി, അങ്കമാലി, പെരുമ്ബാവൂർ, ഓടക്കാലി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തി ഇവിടെ നിന്ന് തിരഞ്ഞെടുത്തവയാണ് കയറ്റി അയക്കുന്നത്.
ഗള്‍ഫിലേക്ക് കയറ്റുമതി
ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളിലേക്കും ചക്കയും വിഭവങ്ങളും കയറ്റയയക്കുന്നുണ്ട്. സ്‌പൈസി ജാക്ക് റോസ്റ്റ്, ഗോള്‍ഡണ്‍ ജാക്ക് മിക്‌സചർ, ജാക്ക് ബാർ, ജാക്ക് ജാഗറി സ്വീറ്റ്, തുടങ്ങിയ വിത്യസ്ഥ വിഭവങ്ങളായാണ് മാറുന്നത്.
ചക്കക്കുരുവിനും വില
ആർക്കും വേണ്ടാത്ത ചക്കക്കുരുവിന് പോലും ഇപ്പോള്‍ വൻ വിലയാണ്. 40- മുതല്‍ 60 വരെയാണ് കിലോയ്ക്ക് വില. ചക്കകുരുവാകട്ടെ ജാക്ക് സ്വീഡ് സാലയും പോട്ട് റോസ്റ്റഡും ജാക്ക് സ്വീഡുമൊക്കെയായി കയറ്റി അയക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.