രാവിലെ എഴുന്നേറ്റയുടനെ പല്ലു തേക്കാതെ വെള്ളം കുടിച്ചാല്‍ അത് പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലി ആണെന്നാണ് വിദഗ്ദര്‍ വിശദമായ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം പറയുന്നത്. വായ കഴുകാന്‍ പോലും പാടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു. 45 മിനിറ്റു നേരത്തേയ്ക്ക് പിന്നീട് ഒന്നും കഴിക്കരുത്. പല്ലു തേക്കാതിരിക്കുമ്ബോള്‍ രാത്രിയില്‍ വായില്‍ ഉത്പാദിക്കപ്പെടുന്ന ചില ആല്‍ക്കലൈന്‍ മിനറല്‍സ് വയറ്റില്‍ ചെന്നാല്‍ മാത്രമേ ഈ ഒറ്റമൂലി പ്രാവര്‍ത്തികമാവൂ. പല്ലു തേക്കുന്നതിന് മുമ്ബ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവിലുള്ള ധാരണ ശരിയല്ലെന്നു ഇവര്‍ സമത്ഥിക്കുന്നുണ്ട്. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്ബ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഡോക്ടര്‍മാര്‍ അടിവരയിട്ട് പറയുന്നു.
ഇത് കൊണ്ട് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ ഉണ്ട്. ഇത് 70 രോഗങ്ങളെ തടയുന്നു. ആന്തരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കാന്‍ ഇത് സഹായിക്കുന്നു.കൂടാതെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും കുടലിന്റെ പ്രവര്‍ത്തനം സുഖമമാക്കുകയും ചെയ്യുന്നു. അതിരാവിലെയുള്ള വെള്ളം കുടി ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും.ഇത് കൂടുതല്‍ ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അതുവഴി ഉണര്‍വും ഉന്മേഷവും ലഭിക്കുകയും ചെയ്യുന്നു. വന്‍കുടലിലെ അഴുക്കും മാലിന്യങ്ങളും നീക്കംചെയ്ത് പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും മലബന്ധത്തിനും പരിഹാരമാണ്. മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാം. 90 ദിവസം അടുപ്പിച്ചിട്ട് ഇതു പോലെ വെള്ളം കുടിച്ചാല്‍ ക്ഷയവും ടിബിയും മാറും വാതം ഉള്ളവര്‍ക്കും ഇത് ഏറെ ആശ്വാസകമാണ്. ശരീരത്തില്‍ പലപ്പോഴും വിഷാംശം അടിഞ്ഞ് കൂടുന്നത് വൃക്കയിലാണ്. ഇതിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ചൂടുവെള്ളം വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ വെള്ളത്തിന്റെ പങ്ക് ചെറുതല്ല. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ വെള്ളം ഏറ്റവും നല്ലതാണ്. അത് കൊണ്ട് തന്നെ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.