താരനെന്ന വില്ലനെ പലരും ഭയപ്പെടുന്നുണ്ട്. താരൻ മൂലം തലമുടി കൊഴിച്ചിൽ വരെ ഉണ്ടാകാം. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.
താരൻ അകറ്റാൻ വെളിച്ചെണ്ണയിൽ നാരങ്ങ നീര് ചേർത്ത് ചിലർ ഉപയോഗിക്കാറുണ്ട്. അത് നല്ലതല്ല . താരൻ അകറ്റാൻ ഒരുകാരണവശാവും ഇത് ഉപയോഗിക്കരുത് . താരൻ ഉള്ള തലയിൽ വെളിച്ചെണ്ണ പുരട്ടിയാൽ അത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ
‘എണ്ണമയമുള്ള തലയോട്ടിക്ക് വെളിച്ചെണ്ണ ദോഷകരമാണ്. അതൊടൊപ്പം നാരങ്ങ ചേർക്കുന്നതും കൂടുതൽ ദോഷം ചെയ്യും. അവ ഉപയോഗിക്കുന്നത് ചൊറിച്ചിൽ അല്ലെങ്കിൽ സെബോറെഹിക് ഡെർമറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് താരൻ ഉണ്ടെങ്കിൽ ഇവ ഒരുമിച്ച് തലയോട്ടിയിൽ ഉപയോഗിക്കുന്നത് നല്ലതല്ല…
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.