പാലായിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ രാഘവൻ (70) അറസ്റ്റിലായി. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണു പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ മുൻപ് ജനറൽ ആശുപത്രിയിലെ ആർഎംഒ ആയിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










